'ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍'; ഫ്‌ളൈ ദുബായ് പൈലറ്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

'ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍'; ഫ്‌ളൈ ദുബായ് പൈലറ്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദുബായ്-ടെല്‍ അവീവ് ഫ്‌ളൈ ദുബായ് വിമാനം തകര്‍ക്കാനുള്ള സഹപൈലറ്റിന്റെ നീക്കം ധീരമായി പരാജയപ്പെടുത്തിയ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.

സ്മിതിന്റെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം കാണിച്ച അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ പൈലറ്റിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോഡി ആശംസിച്ചു.

'താങ്കളുടെ ധൈര്യവും ആത്മ വീര്യവും സമയോചിതമായ ഇടപെടലുമാണ് നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചത്. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, മറിച്ച് ജീവന്‍ രക്ഷിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് ഇന്ന് രാജ്യം മുഴുവന്‍ അഭിമാനത്തോടെ പറയും'- പ്രധാനമന്ത്രി സ്മിത് മച്ചാറിനോട് പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ വികാരാധീന ക്യാപ്റ്റന്‍ സ്മിത്, പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷമാണെന്ന് പറഞ്ഞു. നരേന്ദ്ര മോഡിയാണ് തന്റെ ഏറ്റവും വലിയ റോള്‍ മോഡലെന്നും സ്മിത് അദ്ദേഹത്തോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.