സൗദി വ്യോമാതിര്‍ത്തിയിലെ യാത്രാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍; പ്രവാസികള്‍ക്കും ആശങ്ക

സൗദി വ്യോമാതിര്‍ത്തിയിലെ യാത്രാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍; പ്രവാസികള്‍ക്കും ആശങ്ക

ദുബായ്: സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് യമനിലെ ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ പ്രവാസികള്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയിലായി.

യമനില്‍ ഹൂതി വിമതര്‍ കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി വിമതര്‍ എത്തിയത്. എന്നാല്‍ സൗദി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ഡോണ്‍ ഒഫ് യമന്‍' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയാണ് സൗദിയുടെ സഹായത്താേടെ യമന്‍ നടത്തുന്നത്. തുറമുഖ നഗരമായ മോക്ക കടുത്ത പോരാട്ടത്തിനൊടുവില്‍ സേന തിരിച്ചുപിടിച്ചു.

ഒരുമാസം മുമ്പാണ് മോക്ക വിമതല്‍ പിടിച്ചെടുത്തത്. തന്ത്രപ്രധായ തുറമുഖ നഗരമായ മോക്ക തങ്ങളുടെ കൈപ്പിടിയിലായതോടെ ചെങ്കടലിലെ ബാബ്-അല്‍ മന്ദേബ് കടലിടുക്കിന്റെ നിന്ത്രണവും അവര്‍ക്കായിരുന്നു.

യമന്‍ തലസ്ഥാനമായ സന പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ഇതിന്റെ ഭാഗമായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സൗദിയുടെ 100 യുദ്ധ വിമാനങ്ങളാണ് യമന്റെ ഔദ്യോഗിക സേനയ്ക്ക് പിന്തുണ നല്‍കുന്നത്. സൈന്യം സനയിലേക്ക് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ സന ഹൂതികളുടെ കൈവശമാണ്.

ഹൂതികളുടെ ആയുധ കേന്ദ്രങ്ങള്‍, ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന ആക്രമണ ലക്ഷ്യങ്ങള്‍. ഇതിലൂടെ വിമതരെ പൂര്‍ണമായി തളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഹൂതികളുടെ 1,122 കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് യമന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.