വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിക്കും.
ഇതേ തുടര്‍ന്ന് മാര്‍പാപ്പയുടെ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട പരിപാടികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി അറിയിച്ചു.
ഒക്ടോബര്‍ 20 ചൊവ്വാഴ്ച വരെയുള്ള മാര്‍പാപ്പയുടെ എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. സമീപ കാലത്തെ വൈദ്യ പരിശോധനകളില്‍ ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയതായി ഒക്ടോബര്‍ 11 ലെ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കിടെ മാര്‍പാപ്പ തന്നെയാണ് വെളിപ്പെടുത്തിയത്.
പാപ്പയുടെ ആരോഗ്യം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി, ഈ പരിശോധനകള്‍ പതിവ് ആരോഗ്യ പരിശോധനകളുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മാര്‍പാപ്പയുടെ ആശുപത്രി വാസം ഏകദേശം ഒരാഴ്ചയോളം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.