പശ്ചിമേഷ്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിബിഎസ്ഇ പ്ലസ്ടു പ്രത്യേക പരീക്ഷ ഒക്ടോബര്‍ 23 മുതല്‍ 28 വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

പശ്ചിമേഷ്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിബിഎസ്ഇ  പ്ലസ്ടു പ്രത്യേക പരീക്ഷ ഒക്ടോബര്‍ 23 മുതല്‍  28 വരെ;  ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പരീക്ഷകളുടെ തിയതി വിവരങ്ങള്‍ സിബിഎസ്ഇ പുറത്തു വിട്ടു. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

യുദ്ധ സാഹചര്യം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്, സ്‌പെഷ്യല്‍ അസസ്മെന്റ് സ്‌കീം പ്രകാരം നല്‍കിയ മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായാണ് പ്രത്യേക പരീക്ഷ നടത്തുന്നതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സംയം ഭരദ്വാജ് അറിയിച്ചു.

ബഹ്റിന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഏഴ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 40 വിഷയങ്ങളിലെ പരീക്ഷകളാണ് മുന്‍പ് ബോര്‍ഡ് റദ്ദാക്കിയിരുന്നത്.

2026 ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പരീക്ഷകള്‍. ഹാള്‍ ടിക്കറ്റ്/അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം.

ഓരോ രാജ്യത്തും വിദ്യാര്‍ഥികളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി ഒരു പരീക്ഷാ കേന്ദ്രം വീതം അനുവദിച്ചിട്ടുണ്ട്. ഈ പ്രത്യേക പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമ മാര്‍ക്കായി കണക്കാക്കുക. ഇത് മുന്‍പ് നല്‍കിയ അസസ്മെന്റ് മാര്‍ക്കിന് പകരമായി നിലവില്‍ വരും.

പരീക്ഷാ ടൈംടേബിള്‍

ഒക്ടോബര്‍ 23, 2026: രാവിലെ 10:30 - ഉച്ചയ്ക്ക് 1:30 വരെ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്.

ഒക്ടോബര്‍ 24, 2026: രാവിലെ 10:30 - ഉച്ചയ്ക്ക് 1:30 വരെ സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, ഫിസിക്കല്‍ ആക്ടിവിറ്റി ട്രെയിനര്‍

ഒക്ടോബര്‍ 26, 2026: രാവിലെ 10:30 - ഉച്ചയ്ക്ക് 1:30 വരെ ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, മള്‍ട്ടിമീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

ഒക്ടോബര്‍ 27, 2026: രാവിലെ 10:30 - ഉച്ചയ്ക്ക് 1:30 വരെ ഹോം സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസസ്, കമ്പ്യൂട്ടര്‍ സയന്‍സ്.

ഒക്ടോബര്‍ 28, 2026: രാവിലെ 10:30 - ഉച്ചയ്ക്ക് 1:30 വരെ ഇംഗ്ലീഷ് കോര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്  cbse.gov.in  പരിശോധിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.