ന്യൂഡല്‍ഹി: അടുത്ത മാസം ഒമ്പതു മുതല്‍ വിപണിയിലുള്ള പ്രധാന ക്യാന്‍സര്‍ മരുന്നുകളുടെ ചില്ലറ വില്‍പ്പന വിലയില്‍ 70 ശതമാനം വരെ വന്‍ കുറവുണ്ടാകുമെന്ന് കെമിക്കല്‍ ആന്റ് ഫെര്ട്ടിലൈസൈഴ്സ് മന്ത്രാലയം അറിയിച്ചു.
ക്യാന്‍സര്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമേകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമാണിത്. 137 കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോരിറ്റി (എന്‍പിപിഎ) പരിമിതപ്പെടുത്തി.
രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. പരിഷ്കരിച്ച നിരക്കുകള്‍ നവംബര്‍ ഒമ്പത് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും.
മരുന്ന് നിര്‍മ്മാതാക്കള്‍ പുതിയ നിരക്കുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാര്‍മസികളും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ നല്‍കുകയും പുതിയ വിലവിവര പട്ടിക പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും വേണം.
പുതിയ മരുന്നുകളുടെ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് എന്‍പിപിഎ വെബ്സൈറ്റ് വഴി നേരിട്ട് പരിശോധിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.