ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ പൊതുവേദിയില്‍; സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആഹ്ലാദം തിരതല്ലി

ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ പൊതുവേദിയില്‍; സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആഹ്ലാദം തിരതല്ലി

ശസ്ത്രക്രീയയ്ക്ക് ശേഷം ആദ്യമായി വത്തിക്കാനിലെ അപ്പോസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു.

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ ആശുപത്രി വിട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇന്ന് വിശ്വാസികളുടെ മുന്നിലെത്തി. അപ്പോസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍ എത്തിയതോടെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആഹ്ലാദാരവം മുഴക്കി. ആദ്യം വിശ്വാസികളെ കൈവിശീ അഭിവാദ്യം ചെയ്ത പാപ്പ തുടര്‍ന്ന് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജെമെല്ലി ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രത്യേകം നന്ദി.

ഈ അനുഭവം അസുഖങ്ങളില്‍ ബുദ്ധിമുട്ടുന്നവരോട് കൂടുതല്‍ അടുപ്പിച്ചു. പ്രതിസന്ധി ഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തും. ദൈവത്തിന്റെയും നിങ്ങളുടെ പ്രാര്‍ഥനയുടെയും സഹായത്തോടെ തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകുമെന്നും മാര്‍പാപ്പ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍ അറിയിച്ചത്. വലത് ശ്വാസകോശത്തിന്റെ താഴെയുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചിരുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു മാര്‍പാപ്പയുടെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.