ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ലഷ്‌കറെ തയിബ ഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ലഷ്‌കറെ തയിബ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ലഷ്‌കറെ തയിബ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഒരു ജവാന് പരിക്കേറ്റതായും കശ്മീര്‍ ഐ.ജി.പി. വിജയ് കുമാര്‍ എ.എന്‍.ഐയോടു പ്രതികരിച്ചു.

തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.