അബുദാബി: യുഎഇയില്‍ ഇന്നലെ 2128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2262 പേർ രോഗമുക്തരായി. 236782 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ആറ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 1472 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. 450765 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 434035 പേർ രോഗമുക്തി നേടി.
സൗദി അറേബ്യയില്‍ 510 പേരില്‍ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 372 പേർ രോഗമുക്തിനേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 387292 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 376203 പേർ രോഗമുക്തി നേടി. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4452 ആണ് ആക്ടീവ് കേസുകള്‍. 630 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അതേസമയം 829 പേരിലാണ് ബഹ്റിനില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 479 പേർ രോഗമുക്തിനേടി. നാല് മരണവും റിപ്പോർട്ട് ചെയ്തു. 16356 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ 7847 ആണ്. ആകെ മരണം 512. ഇതുവരെ 131594 പേർ രോഗമുക്തിനേടി. 47 പേരാണ് ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ചികിത്സയിലുളളത്.
കുവൈറ്റില്‍ 1548 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1253 പേർ രോഗമുക്തി നേടി. 12 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 242 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. ആക്ടീവ് കേസുകള്‍ 14686. രാജ്യത്ത് ഇതുവരെ 225980 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 210024 പേർ രോഗമുക്തരായി. 1270 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ 602 പേർ കൂടി രോഗബാധിതരായി. 358 ആണ് രോഗമുക്തർ. ആക്ടീവ് കേസുകള്‍ 14066.ഒരു മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 282 ആയി രാജ്യത്തെ ആകെ മരണസംഖ്യ.
ഒമാനില്‍ ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ പ്രകാരം 153838 ആണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചവർ. 140766 പേർ രോഗമുക്തി നേടുകയും ചെയ്തു. 128 രോഗികള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 1650 മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.