കാര്‍ട്ടൂണ്‍ വിവാദം യു.കെ സ്‌കൂളിലും: മുന്‍കരുതലുമായി ഗവണ്‍മെന്റ്

കാര്‍ട്ടൂണ്‍ വിവാദം യു.കെ സ്‌കൂളിലും: മുന്‍കരുതലുമായി ഗവണ്‍മെന്റ്

ലണ്ടന്‍: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്ഡോയില്‍നിന്നുള്ള കാര്‍ട്ടൂണ്‍ അധ്യാപകന്‍ ക്ലാസില്‍ കാണിച്ചതിനെത്തുടര്‍ന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ബാറ്റ്‌ലി ഗ്രാമര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപനത്തിന്റെ ഭാഗമായി മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ അധ്യാപകന്‍ ക്ലാസില്‍ കാണിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ജനസംഖ്യയില്‍ ഏറിയ പങ്കും കുടിയേറ്റ മുസ്‌ളീം ജനവിഭാഗമാണ്.

അധ്യാപകന്റെ രാജി ആവശ്യപ്പെട്ട് അമ്പതില്‍ അടുത്ത് പ്രക്ഷോഭകര്‍ തിങ്കളാഴ്ച സ്‌കൂള്‍ ഗേറ്റിനു പുറത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പോലും വകവെക്കാതെ തടിച്ചു കൂടിയിരുന്നു. അധ്യാപകനെതിരേ വധഭീഷണി നിലനില്‍ക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാന അധ്യാപകന്‍ ഗാരി കിബ്ലെ സംഭവത്തില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രക്ഷോഭകാരികള്‍ മറ്റ് ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു. എന്നാല്‍ എല്ലാം അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. സ്‌കൂളിലെ ഈ കോഴ്സിന്റെ അധ്യാപനത്തില്‍നിന്നും അധ്യാപക െപിന്‍വലിക്കുക മാത്രം ചെയ്തു.
അധ്യാപകരെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്‌കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ്, എന്നിരുന്നാലും, ഭീഷണികള്‍ പുറപ്പെടുവിക്കുന്നതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിഷേധം പൂര്‍ണ്ണമായും അസ്വീകാര്യമാണ്, അവ അവസാനിപ്പിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് ആവശ്യപ്പെട്ടു. വെല്ലുവിളികള്‍ നിറഞ്ഞതോ വിവാദപരമോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടെ, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2015 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ബാറ്റ്ലി ഗ്രാമര്‍ സ്‌കൂളില്‍ 689 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അതില്‍ ഏറിയ പങ്കും മുസ്‌ളീം കുടിയേറ്റ പശ്ചാത്തലത്തിലുള്ളവരാണ്. ഫ്രാന്‍സില്‍

അടുത്തയിടെ അരങ്ങേറിയ കൊലപാതക പരമ്പരകളുടെ തുടക്കവും ഇത്തരം ഒരു ചാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണില്‍ നിന്നായിരുന്നു എന്ന് ഓര്‍മിക്കണം. ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റി സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാന്‍ പ്രദര്‍ശിപ്പിച്ച ഒരു കാര്‍ട്ടൂണ്‍ ബന്ധപ്പെടുത്തിയാണ് ഗ്രാമര്‍ സ്‌കൂളിനും അധ്യാപകനുമെതിരായ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് തീവ്രവാദികള്‍ ഈ പ്രതിഷേധം ഹൈജാക്ക് ചെയ്തതായി കരുതുന്നതിനാല്‍ യു.കെ സര്‍ക്കാര്‍ സംവിധാനം വളരെ അവധാനതയോടു കൂടിയാണ് പ്രശ്‌നം കൈകാര്യം ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.