ന്യൂഡല്‍ഹി: ഹോളിയുടെ ആദ്യ ദിവസമാണ് ‘ഹോളിക ദഹന്‍’ ആഘോഷത്തില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കത്തിച്ച് ചാമ്പലാക്കി കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്.
ഹോളിക ദഹന്‍ വിറകും ചാണക വറളിയും കത്തിച്ച് ആഘോഷിക്കുന്നതാണ് ഇത്. നാട്ടിലേക്ക് മടങ്ങാതെ അതിര്‍ത്തിയില്‍ തന്നെയാണ് കര്‍ഷകരുടെ ഹോളി ആഘോഷവും.
അതേസമയം ഏപ്രില്‍ അഞ്ചിന് ‘എഫ്.സി.ഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ബച്ചാവോ ദിവസ്’ ആചരിക്കുമെന്നും സംഘടന അറിയിച്ചു. കൂടാതെ ഏപ്രില്‍ അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ എഫ്.സി.ഐ ഉപരോധിക്കുകയും ചെയ്യും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെയും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഏര്‍പ്പെടുത്താതെയും പ്രക്ഷോഭത്തില്‍നിന്ന് പിന്മാറില്ലെന്നു പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.