ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒയുടെ റിപ്പോര്‍ട്ട്: എംജിഎസ് നാരായണന് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല

ജീവിച്ചിരിപ്പില്ലെന്ന് ബിഎല്‍ഒയുടെ റിപ്പോര്‍ട്ട്:  എംജിഎസ് നാരായണന് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല

കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്നാണ് ബിഎല്‍ഒ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ചരിത്രകാരന്‍ എംജിഎസ് നാരായണന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. സാമൂഹിക മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്ത കണ്ട് ബിഎല്‍ഒ ജീവിച്ചിരിപ്പില്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അദ്ദേഹത്തിന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍ വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെ പോകുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധം പറ്റിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല. 80 വയസ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍ നിന്ന് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എംജിഎസിന് 80 പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളുമുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എംജിഎസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ് സാംബശിവ റാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. എംജിഎസുമായി നേരിട്ട് സംസാരിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.