ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാൽ രാജ്യത്ത് പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് സർക്കാർ പാസാക്കിയത്.
പുതിയ തൊഴിൽ നിയമം വിജ്ഞാപനം ചെയ്യാൻ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അതിന് തടസമാണ്. ഇക്കാര്യത്തിൽ മാറ്റം വരുത്തിയാൽ തൊഴിൽ നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.