കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്

കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്

കൊച്ചി: കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്.

ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു രാത്രിയില്‍ നടത്തിയ പരിശോധനയില്‍ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണം.
എന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണം.
'' ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണം''
സ്‌നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.