ഈസ്റ്റര്‍ ഞായര്‍ മുതല്‍ ക്വീന്‍സ് ലാന്‍ഡ് തീരത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഈസ്റ്റര്‍ ഞായര്‍ മുതല്‍ ക്വീന്‍സ് ലാന്‍ഡ് തീരത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബ്രിസ്‌ബേന്‍: ഈസ്റ്റര്‍ ഞായര്‍ മുതല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഈ വര്‍ഷവും ക്വീന്‍സ് ലാന്‍ഡുകാര്‍ ഈസ്റ്റര്‍ ദിനത്തില്‍ വീടിനുള്ളില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ തെളിഞ്ഞ കാലാവസ്ഥ തുടരുന്നുണ്ടെങ്കിലും ഞായറാഴ്ച മുതല്‍ മാറ്റമുണ്ടാവുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബി.ഒ.എം) പ്രവചനം.

രണ്ടാഴ്ച്ച മുന്‍പാണ് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ നൂറു വര്‍ഷത്തിനിടെ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായത്. പുതിയ പ്രവചനം വീണ്ടും ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
ഈസ്റ്റര്‍ വാരാന്ത്യത്തിന്റെ ആദ്യ പകുതിയില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തെളിയുണ്ട്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കാപ്രിക്കോണിയ, വൈഡ് ബേ, സൗത്ത് ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും ശക്തിയേറിയ കാറ്റിനും തിരമാല ഉയരാനും സാധ്യതയുണ്ട്.

കാപ്രിക്കോണിയ, വൈഡ് ബേ തീരങ്ങളില്‍ ഞായറാഴ്ച കനത്ത മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഷെയ്ന്‍ കെന്നഡി പറഞ്ഞു. ആഗ്‌നസ് വാട്ടേഴ്സിനും ന്യൂ സൗത്ത് വെയില്‍സ് അതിര്‍ത്തിക്കുമിടയില്‍ 50 മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴ പെയ്യും. നാശം വിതയ്ക്കുന്ന കനത്ത മഴയ്ക്കും കാറ്റിനുമുള്ള സാധ്യത നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.