ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാൻ ഫേസ്ബുക്ക് പോസ്റ്റുമായി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ്

ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാൻ ഫേസ്ബുക്ക് പോസ്റ്റുമായി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ്

കൊച്ചി : "ഇനി വേണ്ട വിട്ടു വീഴ്ച" എന്ന ഹാഷ് ടാഗിലുള്ള ഫേസ് ബുക്ക് പോസ്റ്റിലൂടെ  സ്ത്രീകളെ ഗർഭച്ഛിദ്രത്തിനു പ്രോത്സാഹിപ്പിക്കുന്ന  ആഹ്വാനവുമായി  വനിതാ ശിശു വികസന വകുപ്പ് . ഗർഭം ധരിക്കുന്ന സ്ത്രീയുടെ അവകാശമാണ് ഉദരത്തിലുള്ള കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കണമോ അതോ കൊല്ലണമോ എന്നുള്ളത് !. ഇത് തികച്ചും നിയമപരമാണ് എന്ന് ഓർമിപ്പിക്കുന്നു ഈ പോസ്റ്റ് . അമ്മയാകണോ വേണ്ടയോ എന്ന സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്‍ച വേണ്ട എന്ന് ഒരു പടി കൂടി കടത്തി പറയുന്ന പരസ്യ വാചകം കൂടി സർക്കാർ പോസ്റ്റിലുണ്ട് .

24 ആഴ്ച പ്രായമുള്ള കുഞ്ഞിനെ നശിപ്പിക്കുവാൻ അനുവാദം നൽകുന്ന ബില്ലിന് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയതിന്റെ ചുവടു പിടിച്ചാണ് വനിതാ ശിശു വികസന വകുപ്പ് പരസ്യം നൽകിയിരിക്കുന്നത്. അമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതല്ലേ ഈ നടപടി എന്ന് പൊതു സമൂഹം ചോദ്യമുയർത്തുന്നു. മറ്റൊരാളുടെ ജീവനെ നശിപ്പിക്കുവാൻ ഒരു വ്യക്തിക്ക് അർഹതയുണ്ടോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .

അമ്മയുടെ ഗർഭ പാത്രം കൊലക്കളമാക്കുന്നതിനെതിരെ സാമൂഹ്യ  മാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നുണ്ട് . കത്തോലിക്കാ സഭ ഈ നിയമ നിർമ്മാണത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചു . കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഈസ്റ്റർ ദിന സന്ദേശത്തിൽ പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യാതൊരു  നിയന്ത്രണവുമില്ലാതെ നടക്കുന്നുവെന്നും . തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നതെന്നും വിമർശിപ്പിക്കുന്നുണ്ട് .
ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ കൊന്നവനോട് മാനിഷാദ എന്ന് പാടിയ സംസ്കാരമുള്ള ഭാരതത്തിൽ , ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന അമ്മയുടെ ഉദരത്തിൽ വച്ച് ഓടി രക്ഷപെടുവാനോ എതിർക്കുവാനോ കഴിവില്ലാതെ കൊലക്കത്തിക്ക് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തുവാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകുന്നില്ല എന്നതാണ് സത്യം.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മൂടുപടമണിയിച്ചുകൊണ്ട് കൊലപാതകങ്ങളെ വെള്ള പൂശുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി അത്യന്തം അപലപനീയമെന്ന് പ്രോലൈഫ് പ്രവർത്തകർ അഭിപ്രായപ്പെട്ടു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.