തലശേരിയില്‍ മന:സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി

തലശേരിയില്‍ മന:സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി

കണ്ണൂര്‍: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ ഒഴിവാക്കി മന:സാക്ഷി വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി നേതൃത്വം. സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍ ബിജെപി പിന്തുണ നിരസിച്ചതോടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

ബിജെപി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പറഞ്ഞു. അതിനാലാണ് ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
.
നസീറിനെ കൂടാതെ എല്‍ഡിഎഫ്., യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. മന:സാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബിജെപിയിലുണ്ടായി. തുടര്‍ന്നാണ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.