പോളിങ് ദിനം: വോട്ടുചെയ്യാന്‍ എത്തിയ പലർക്കും തപാല്‍വോട്ട് വിനയായി

പോളിങ് ദിനം: വോട്ടുചെയ്യാന്‍ എത്തിയ പലർക്കും തപാല്‍വോട്ട് വിനയായി

വൈപ്പിൻ:  തെരഞ്ഞെടുപ്പ് ദിനത്തില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ബൂത്തിലെത്തിയ പലരുടെയും വോട്ടുമുടക്കി തപാല്‍ വോട്ടുകള്‍. വൈപ്പിന്‍ ദേവി വിലാസം സ്കൂളില്‍ എഴുപത്തിയൊന്നാം നമ്പർ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ വൃദ്ധക്കും വോട്ട് ചെയ്യാനായില്ല.നേരത്തെ വീട്ടില്‍ എത്തി വോട്ട് രേഖപ്പെടുത്തി എന്നാണ് അവരോട് പോളിങ് ഓഫീസര്‍മാര്‍ പറഞ്ഞത്. എന്നാല്‍ തന്റെ വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ ആരും വന്നില്ലെന്ന് അവർ പറഞ്ഞു.

അതുപോലെ തന്നെ സമാനമായ സംഭവമാണ് മാനന്തവാടിയിലും ഉണ്ടായത്. മാനന്തവാടി എടവക പഞ്ചായത്ത് പള്ളിക്കലില്‍ വോട്ട് ചെയ്യാനെത്തിയാളുടെ വോട്ട് തപാല്‍ വോട്ടായി ചെയ്തെന്ന് പരാതി. പള്ളിക്കല്‍ സ്വദേശി മറിയം എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു പരാതി നല്‍കിയത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മറ്റാരോ പോസ്റ്റല്‍ വോട്ട് ചെയ്തത് എന്ന് ആരോപിച്ചു. ഇത് സംബന്ധിച്ച് മറിയം പ്രിസൈഡിങ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. സമാനരീതിയിൽ തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ വിവിധയിടങ്ങളിൽ പലർക്കും തപാല്‍വോട്ട് വിനയായി മാറിയതിനെ തുടർന്ന് നിരവധി പരാതികളും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.