കേരളത്തിലെ 21 ലക്ഷം വോട്ടര്‍മാര്‍ എവിടെ? വിശദ പരിശോധനയ്‌ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളത്തിലെ 21 ലക്ഷം വോട്ടര്‍മാര്‍ എവിടെ? വിശദ പരിശോധനയ്‌ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ഉള്‍പ്പെടെ ബിഎല്‍ഒമാരുടെ പട്ടികയിലുള്ള ലക്ഷക്കണക്കിന് വോട്ടര്‍മരെപ്പറ്റി വിശദ പരിശോധനയ്‌ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി മരിച്ചവരും കണ്ടെത്താനാവാത്തവരും ഉള്‍പ്പെടെ ഉള്ളവരുടെ പട്ടികയാണ് പരിശോധിക്കുന്നത്.

മരിച്ചവരുടെ പട്ടികയിലുള്ളവര്‍ മരണപ്പെട്ടതാണോ, സ്ഥലംമാറിപ്പോയെന്ന് പറയുന്നവരുടെ വിവരം കൃത്യമാണോ തുടങ്ങിയവ പരിശോധിക്കാന്‍ ബിഎല്‍ഒമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിഎല്‍എമാരും യോഗം ചേരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ വ്യക്തമാക്കി.

ശനിയാഴ്ച 10 വരെയുള്ള കണക്കില്‍ മരിച്ചവര്‍ (6,11,5592.2 ശതമാനം), കണ്ടെത്താനാവാത്തവര്‍ (5,66,1822.03 ശതമാനം), സ്ഥിരമായി താമസം മാറിയവര്‍ (7,39,2052.65 ശതമാനം), ഒന്നില്‍ കൂടുതല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ (1,12,5690.40 ശതമാനം), മറ്റുള്ളവര്‍ (45,8660.16 ശതമാനം) എന്നിവരുള്‍പ്പെടെ 20,75,381 (7.45 ശതമാനം) പേരാണ് എഎസ്ഡി പട്ടികയിലുള്ളത്. ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് 21 ലക്ഷം കടന്നു. എന്യൂമറേഷന്‍ ഫോറം കൈപ്പറ്റാത്തവരോ വാങ്ങിയിട്ടും തിരികെ നല്‍കാന്‍ വിസമ്മതിച്ചവരോ ആണ് മറ്റുള്ളവരുടെ വിഭാഗത്തില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.