തമിഴ്‌നാട്ടില്‍ മികച്ച പോളിങ്; ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് തിരഞ്ഞെടുപ്പ് നിര്‍ണായം

തമിഴ്‌നാട്ടില്‍ മികച്ച പോളിങ്; ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് തിരഞ്ഞെടുപ്പ് നിര്‍ണായം

ചെന്നൈ: തമിഴ്നാട്, പുതുച്ചേരി നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ആകെ 6.29 കോടി വോട്ടര്‍മാരുള്ള തമിഴ്നാട്ടില്‍ 3998 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മെയ് 2 നാണ് വോട്ടെണ്ണല്‍.

ഉച്ചയ്ക്ക് ഒരു മണി വരെ പോളിംഗ് 39.61 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വിരുദുനഗര്‍ ജില്ലയില്‍ 41.79 ശതമാനവും, ഏറ്റവും താഴ്ന്നത് 32.29 ശതമാനവുമായി തിരുനെല്‍വേലിയുമാണ്. ഉച്ചകഴിഞ്ഞ് ഒരു മണിവരെ തമിഴ്നാട്ടില്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനമായിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ കെ പളനിസ്വാമി, ഒ പന്നീര്‍സെല്‍വം, ഡിഎംകെ മേധാവി എം കെ സ്റ്റാലിന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. 40% വോട്ടര്‍മാരുള്ള തമിഴ്‌നാട്ടില്‍ വോട്ടിങ് സുഗമമായി നടന്നുവെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സത്യബ്രത സാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2011 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 130 ഓളം നിയോജകമണ്ഡലങ്ങളില്‍ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെയുമായി നേര്‍ക്കുനേര്‍ പോരാടുകയാണ്. പുതുച്ചേരിയില്‍ 30 നിയമസഭാ സീറ്റുകളില്‍ അഞ്ചെണ്ണം പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്നു.

തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും എഐഎഡിഎംകെ ബിജെപി സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകവും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആകെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 10.04 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ആകെ 324 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

പുതുച്ചേരിയില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യവും എഐഎഡിഎംകെ ബിജെപി- എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരിച്ചത്. എംഎല്‍എമാര്‍ കൂറ് മാറിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ട് മുന്‍പാണ് രണ്ട് എംഎല്‍എമാര്‍ കൂറുമാറിയത്.