വരുന്ന അഞ്ചുദിവസം ശക്തമായ മ​ഴ​യ്ക്കും കാറ്റിനും സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

വരുന്ന അഞ്ചുദിവസം ശക്തമായ മ​ഴ​യ്ക്കും കാറ്റിനും സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ രാ​ത്രി വൈ​കി​യും ഇ​ത് തു​ട​ര്‍​ന്നേ​ക്കാം. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ടി​മി​ന്ന​ല്‍ സ​ജീ​വ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.