ഓരോരുത്തര്‍ക്കും ഇഷ്ടങ്ങള്‍ പലതാണ്. എന്നാല്‍ ഒരു പ്രത്യേക നിറത്തോട് ഉള്ള ഇഷ്ടം ഒരു വീടിനേയും വീട്ടുകാരിയേയും പച്ചപിടിപ്പിച്ച കഥയുണ്ട്. കഥയല്ല, 'ഗ്രീന്‍ ലേഡി ഓഫ് കരോള്‍ ഗാര്‍ഡന്‍സി'ന്റെ ജീവിതം. ഈ ജീവിതം അടുത്തറിയുമ്പോള്‍ പലര്‍ക്കും കൗതുകം തോന്നിയേക്കാം. അത്രമേല്‍ വിചിത്രമാണ് ഒരു നിറം ഈ സ്ത്രീയുടെ ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍.
എലിസബത്ത് സ്വീറ്റ്ഹാര്‍ട്ട് എന്നാണ് ഈ സ്ത്രീയുടെ പേര്. പ്രായം 74 വയസും. എപ്പോഴും മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ് എലിസബത്തിന്. അവര്‍ താമസിക്കുന്ന ബ്രൂക്ലിന്‍ പ്രദേശത്ത് ഗ്രാന്‍ ലേഡി ഓഫ് കരോള്‍ ഗാര്‍ഡന്‍സ് എന്നാണ് എലിസബത്ത് അറിയപ്പെടുന്നത്.
എന്താണ് ഈ ഗ്രീന്‍ ലേഡി എന്നല്ലേ... എലിസബത്ത് അടിമുടി പച്ചയാണ്. എലിസബത്തിന്റെ വീടും പച്ച. വീട്ടിലുള്ള സാധനങ്ങളുടെ നിറവും പച്ച തന്നെ. പച്ചയാണ് എലിസബത്തിന് ഏറെ പ്രിയപ്പെട്ട നിറം. ഏകദേശം ഇരുപത് വര്‍ഷത്തോളമായി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പച്ച നിറച്ച് ജീവിതത്തെ തന്നെ നിത്യഹരിതമാക്കിയിരിക്കുകയാണ് എലിസബത്ത്.
എലിസബത്തിനേയോ അല്ലെങ്കില്‍ എലിസബത്തിന്റെ വീട്ടിലേക്കോ നോക്കിയാല്‍ ആകെ എല്ലാം ഒരു പച്ചമയമാണ്. വീടിന്റെ നിറം പച്ച, വീട്ടിലുള്ള സാധനങ്ങളുടെ നിറവും പച്ച. എലിസബത്തിന്റെ വസ്ത്രവും നെയില്‍ പോളിഷും ഗ്ലാസ് ഫ്രൈമും കോസ്‌മെറ്റിക്ക് സാധനങ്ങളും ഒക്കെ പച്ച നിറത്തിലുള്ളതാണ്. പച്ച നിറം കൊണ്ടാണ് ഇവര്‍ മുടി പോലും കളര്‍ ചെയ്തിരിക്കുന്നത്.
പച്ച നിറത്തോടുള്ള എലിസബത്തിന്റെ പ്രണയം അവരുടെ വീടിനെ പച്ച പിടിപ്പിച്ചു എന്നാണ് എല്ലാരും പറയുന്നത്. പണ്ട് എലിസബത്തിന്റെ വീട് ഇങ്ങനെ പച്ച നിറം നിറഞ്ഞതായിരുന്നില്ല. എന്നാല്‍ പിന്നീടെപ്പോഴോ അവര്‍ എല്ലാത്തിനും പച്ചനിറം നല്‍കി. 'ഞാന്‍ ഇപ്പോള്‍ പച്ചയായിരിക്കുന്നു' എന്നാണ് എലിസബത്ത് എല്ലാവരോടും പറയാറ്. എലിസബത്തിന്റെ വീട്ടിലെത്തുന്ന പലര്‍ക്കും ആ വീടും വീട്ടുകാരിയും വീട്ടുസാധനങ്ങളുമെല്ലാം കൗതുകകരവും അതിശയവുമാണ്.
കലാകാരിയായിരുന്നു എലിസബത്ത്. അതു കൊണ്ടുതന്നെ നിറങ്ങളോട് ഒരു പ്രത്യേക ഇഷ്ടം അവര്‍ സൂക്ഷിച്ചു. പച്ചയോടുള്ള അവരുടെ ഇഷ്ടം പെട്ടെന്ന് ഒരു ദിവസം തോന്നിയതല്ല. മെല്ലെ മെല്ലെ ആ നിറം അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങളെയും വെല്ലുവിളികളേയും അതിജീവിക്കാന്‍ എലിസബത്തിന് കരുത്ത് പകരുന്നതും ഈ പച്ചനിറം തന്നെയാണ്. സന്തോഷങ്ങളും പച്ച കെടാതെ നിലനില്‍ക്കുന്നു എലിസബത്തിന്റെ ജീവിതത്തില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.