വട്ടിയൂര്‍ക്കാവില്‍ അട്ടിമറി സംശയവുമായി മുല്ലപ്പള്ളി; അന്വേഷണത്തിന് സമിതിയെ നിയോഗിക്കും

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി സംശയവുമായി മുല്ലപ്പള്ളി; അന്വേഷണത്തിന് സമിതിയെ നിയോഗിക്കും


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഇത്തവണയും അട്ടിമറി നടന്നെന്ന് സംശയിക്കുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെപ്പോലെ ഇത്തവണയും അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചപറ്റിയെന്ന ആക്ഷേപം ഉണ്ടായത്. അന്വേഷണം നടത്തിയ ഡിസിസി, പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.