റമദാന്‍: ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയത്തില്‍ മാറ്റം

റമദാന്‍: ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയത്തില്‍ മാറ്റം

ദുബായ്: റമദാനില്‍ ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർ‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോ ഗ്രീന്‍ ലൈന്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 5. 30 മുതല്‍ രാത്രി 12 വരെയായിരിക്കും സർവ്വീസ് നടത്തുക. റെഡ് ലൈനില്‍ സർവ്വീസ് അഞ്ചുമണിക്കാണ് ആരംഭിക്കുക. വ്യാഴാഴ്ച രാവിലെ അഞ്ചിന് തുടങ്ങി പുലർച്ചെ ഒന്ന് വരെ മെട്രോ സർവ്വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരിക്കും മെട്രോ ഓടിത്തുടങ്ങുക. പുലർച്ചെ ഒരു മണിവരെ മെട്രോ സേവനമുണ്ടാകും.
ഗ്രീന്‍ ലൈന്‍ വ്യാഴാഴ്ച രാവിലെ 5. 30 ന് സർവ്വീസ് ആരംഭിച്ച് ഒരു മണിവരെ ഓടും. വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരിക്കും മെട്രോ ഓടിത്തുടങ്ങുക. പുലർച്ചെ ഒരു മണിവരെ മെട്രോ സേവനമുണ്ടാകും.

ദുബായ് ട്രാം

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ സർവ്വീസുണ്ടാകും. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയാണ് ട്രാം ഓടുക

ബസുകള്‍

പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ (ഗോള്‍ഡ് സൂഖ് ഉള്‍പ്പടെ) രാവിലെ 4.29 മുതല്‍ പിറ്റേന്ന് പുലച്ചെ 12.29 വരെ പ്രവർത്തിക്കും
അല്‍ ഖുദൈബ രാവിലെ 4.16 മുതല്‍ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെ

സബ് സ്റ്റേഷനുകള്‍ (സത്വ സ്റ്റേഷനുള്‍പ്പടെ) രാവിലെ 4.45 മുതല്‍ രാത്രി 11 വരെ പ്രവർത്തിക്കും. റൂട്ട് C01 24 മണിക്കൂറുമാണ് സർവ്വീസ് നടത്തുക

അല്‍ ഖുസൈസ് ബസ് സ്റ്റേഷന്‍ 4.31 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.04 വരെയായിരിക്കും പ്രവർത്തനം.

അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ രാവിലെ 5. 05 മുതല്‍ രാത്രി 11. 35 വരെ പ്രവർത്തിക്കും.

ജബല്‍ അലി സ്റ്റേഷന്‍ 4.58 മുതല്‍ പിറ്റേന്ന് 12.15 വരെ

വാഹന പരിശോധനാകേന്ദ്രങ്ങള്‍

തസ്ജീവ്‍ (അല്‍ അവീർ,അല്‍ തവാർ,വർസാന്‍) രാവിലെ ഒൻപത് മുതല്‍ വൈകീട്ട് മൂന്ന് വരെ, പിന്നീട് രാത്രി എട്ട് മുതല്‍ രാത്രി 12 വരെ

ഹത്താ സെന്റർ രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് രണ്ട് വരെ

ജബല്‍ അലി ഡിസ്കവറി ഗാർഡന്‍, സിറ്റി ഓഫ് അറേബ്യ- രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ

അല്‍ ഖിസൈസ്, അല്‍ ബർഷ, മോട്ടോർ സിറ്റി രാവിവെ എട്ട് മുതല്‍ രാത്രി 12 വരെ

ഓട്ടോ പ്രോ സെന്റർ ( സത്വ , മന്‍കൂല്‍) രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ

അല്‍ മുതാക്കമേല സെന്റർ അവീർ രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പിന്നീട് രാത്രി എട്ട് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒന്ന് വരെ

അല്‍ മുതാക്കമേല സെന്റർ അല്‍ഖൂസ് രാവിലെ എട്ട് മുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ

എമറാത്ത് സെന്റർ (അല്‍ അദീദ്, അല്‍ ഹമർ, അല്‍ ഖിസൈസ്) രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ, രാത്രി ഒൻപത് മുതല്‍ രാത്രി 12 വരെ

വാസില്‍ സെന്റർ ( അല്‍ ജദഫ്, അല്‍ അറബി, നാദ് അല്‍ ഹമർ) രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ, രാത്രി ഒൻപത് മുതല്‍ രാത്രി ഒരുമണിവരെ

അല്‍ മുമായാസ് സെന്റർ ( അല്‍ മീസാർ, അല്‍ ബർഷ) രാവിലെ ഒൻപത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ, രാത്രി ഒൻപത് മുതല്‍ രാത്രി ഒരുമണി വരെ

കസ്റ്റമർ സർവീസ് രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ചുവരെ

അതേസമയം സൗദി അറേബ്യയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെയായിരിക്കും റമദാന്‍ ആരംഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.