ഹരിദ്വാര്‍: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കുംഭമേള. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്നാന് പങ്കെടുത്ത 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പൊലീസ് പരിശോധന ശക്തമായിരുന്നില്ല എന്നാണ് സൂചന.
തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്നാനിനായി എത്തിയത്. 18,169 ഭക്തരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 102 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ദശലക്ഷക്കണക്കിന് പേര്‍ എത്തുന്ന കുംഭമേളയില്‍ സാമൂഹിക അകലം പാലിക്കല്‍ പോലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമല്ല. മാത്രമല്ല തെര്‍മല്‍ സ്‌ക്രീനിങ്ങും നടന്നില്ല. ഭക്തരാരും മാസ്‌കും ശരിയായ വിധത്തില്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.