നൈജറില്‍ സ്‌കൂളിന് തീപ്പിടുത്തം; നഴ്സറി വിഭാഗത്തിലെ 20 കുട്ടികൾ മരിച്ചു

നൈജറില്‍ സ്‌കൂളിന് തീപ്പിടുത്തം; നഴ്സറി വിഭാഗത്തിലെ 20 കുട്ടികൾ മരിച്ചു

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​ഗ്നി​ബാ​ധ. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം.

സ്‌കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്‌കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇവിടെ നഴ്‌സറി സ്കൂൾ ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് .

പ്രീ സ്‌കൂള്‍ വിഭാഗത്തില്‍പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ് റൂമുള്ള സ്‌കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. നിയാമി വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. എവിടെ നിന്നുമാണ് തീ പടര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.