സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം; എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം; എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു. വോട്ടെണ്ണി കഴിയുമ്പോള്‍ ഇത് മനസിലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

വര്‍ഗീയധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍എസ്എസിനെപ്പോലെയുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ലെന്ന് വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് സമുദായ സംഘനകള്‍ ശ്രമിക്കുന്നത്. അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായര്‍ മനസിലാക്കണമെന്ന് ലേഖനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോള്‍ വ്യക്തമാകും. എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തുന്ന സമീപനമായിരിക്കും സമുദായത്തില്‍ നിന്നുണ്ടാകുകയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.