ഹവാന: റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇന്നലെ ആരംഭിച്ച ചതുര്‍ദിന പാര്‍ട്ടി കോണ്‍ഗ്രസിലാണ് 89 കാരനായ റൗള്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.
തന്റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗള്‍ കാസ്‌ട്രോ പറഞ്ഞു. ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിനാണ് ചുമതല കൈമാറിയത്. ഇതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയില്‍ പരിസമാപ്തിയായി. 2006 ലാണ് റൗള്‍ പാര്‍ട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ നീണ്ട 47 വര്‍ഷങ്ങള്‍ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവിയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.