തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു

തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു

ന്യൂ ഡൽഹി : തീവണ്ടികളുടെ വേഗം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് റെയിൽവേ . ഇതനുസരിച്ച് മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടികളിലെ എ.സി കോച്ചുകൾ മാത്രമാവും ഉണ്ടാവുകയെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരം ട്രെയിനുകളിൽ സ്ലീപ്പർ , നോൺ എ.സി കോച്ചുകൾ ഉണ്ടാവില്ല. എന്നാൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന നിലവിലെ മെയിൽ - എക്സ്പ്രസ് തീവണ്ടികളിൽ സ്ലീപ്പർ കോച്ച് അടക്കമുള്ളവ തുടരുമെന്നും അധികൃതർ പറയുന്നു. മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളിലെ എ.സി കോച്ചുകൾ സാങ്കേതികമായി അത്യാവശ്യമാണ്. ഇന്ത്യൻ റെയിൽവേ ശൃംഖലയെ അതിവേഗ റെയിൽ ശൃംഖലയായി ഉയർത്തുവാനുള്ള വിപുലമായ പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ പാകത്തിൽ പാതകളടക്കം നവീകരിക്കും. പുതിയ തീരുമാനം അതിവേഗ ട്രെയിനുകൾക്ക് മാത്രമേ ബാധിക്കൂവെന്നും മെയിൽ , എക്സ്പ്രസ് ട്രെയിനുകളിലെ നിലവിലത്തെ സ്ഥിതി തുടരുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ മാറ്റത്തോടെ യാത്രാസൗകര്യങ്ങൾ വർധിക്കുകയും അതോടൊപ്പം യാത്രയ്ക്ക് വേണ്ടിവരുന്ന സമയം കുറയുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.