ബീജിംഗ്: കോവിഡ് പോരാട്ടത്തിനായി ഇന്ത്യക്ക് ചൈനയുടെ സഹായവാഗ്ദാനം. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിനാണ് വാഗ്ദാനം അറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകര്‍ന്നതായും കോവിഡിനെ നേരിടാനുള്ള അവശ്യ സംവിധാനങ്ങളും മരുന്നും ഇന്ത്യയില്‍ അപര്യാപ്തമാണെന്നും ഇവ സജ്ജമാക്കാന്‍ ചൈന തയാറാണെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു.
മാനവരാശിയുടെ പൊതുശത്രുവാണ് കോവിഡ് മഹാമാരി. ഇതിനെതിരേ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിസങ്കീര്‍ണമാണ്. നിലവില്‍ അവിടെ പകര്‍ച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങള്‍ക്കും താല്‍ക്കാലിക ക്ഷാമമുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ 1,62,00,450 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,35,97,484 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 1,86278 പേര്‍ ഇതുവരെ മരിച്ചു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.