ജക്കാര്‍ത്ത: കോവിഡ് രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്തോനേഷ്യയും. കഴിഞ്ഞ 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ വിദേശികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തുമെന്ന് ഇന്തോനേഷ്യന്‍ മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ക്രമാതീതമായി ഉയരുന്ന കോവിഡ് ബാധയെ തുടര്‍ന്നാണ് ഈ തീരുമാനം.
കോവിഡിന്റെ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യം തുടര്‍ച്ചയായി രണ്ടാം ദിനവും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ 14 ദിവസം സന്ദര്‍ശനം നടത്തിയവര്‍ക്കും താമസിച്ചവര്‍ക്കും വിസ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി ചീഫ് സാമ്പത്തിക മന്ത്രി എയര്‍ലംഗ ഹര്‍ട്ടര്‍ടോ വെള്ളിയാഴ്ച പറഞ്ഞു.
ചെന്നൈയില്‍ നിന്നും 129 യാത്രക്കാരുമായി ഇന്തോനേഷ്യയിലേക്കു വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനിതക തരംതിരിക്കലിനായി സാമ്പിളുകള്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ബുഡി ഗുനാഡി സഡികിന്‍ പറഞ്ഞു.
നിരവധി ആളുകള്‍ ഇന്തോനേഷ്യയിലേക്ക് വരുന്നുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് വരുന്ന ഇന്തോനേഷ്യക്കാരെ പ്രവേശിപ്പിക്കാന്‍ അനുവാദമുണ്ടെങ്കിലും കര്‍ശന ആരോഗ്യ പോട്ടോക്കോളുകളും ക്വാറന്റീന്‍ നിബന്ധനകളും പാലിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.