ബ്രിട്ടനിലെ അത്യാഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കി മുകേഷ് അംബാനി

ബ്രിട്ടനിലെ അത്യാഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കി മുകേഷ് അംബാനി

മുംബൈ: ബ്രിട്ടനിലെ അത്യാഡംബര ഗോള്‍ഫ് റിസോര്‍ട്ട് സ്വന്തമാക്കി മുകേഷ് അംബാനി. 57 മില്യണ്‍ പൗണ്ടിന് (ഏകദേശം 592 കോടി രൂപ)യാണ് ഗോള്‍ഫ് റിസോര്‍ട്ടായ സ്റ്റോക് പാര്‍ക്ക് സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുടക്കിയത്.

രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ നിന്നാണ് റിസോര്‍ട്ട് സമുച്ചയം അംബാനി വാങ്ങുന്നത്. ബക്കിങ്ഹാം ഷെയറിലാണ് സ്റ്റോക് പാര്‍ക്ക്. രണ്ട് ജെയിംസ് ബോണ്ട് സിനിമകള്‍ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ആഡംബര ഹോട്ടല്‍, ഗോള്‍ഫ്, ടെന്നിസ് കോര്‍ട്ടുകള്‍, പൂന്തോട്ടം എന്നിവയൊക്കെയായി ഏക്കറുകള്‍ പടര്‍ന്നു കിടക്കുന്നതാണ് സ്റ്റോക് പാര്‍ക്ക്. ലോകത്തുടനീളുമുള്ള ആഡംബര ടൂറിസ്റ്റുകളുടെ ഇഷ്ടപ്പെട്ട ഡസ്റ്റിനേഷനുകളില്‍ ഒന്നാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.