കോവിഡ്: എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു; കടകള്‍ വൈകിട്ട് അഞ്ചു വരെ; തീയറ്റര്‍ അടക്കം അടച്ചിടും

കോവിഡ്: എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു; കടകള്‍ വൈകിട്ട് അഞ്ചു വരെ; തീയറ്റര്‍ അടക്കം അടച്ചിടും

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇന്നു മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം.

നാളെ രാവിലെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമേ കടകള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഹോട്ടലുകള്‍ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്കു ശേഷം പാഴ്‌സലുകള്‍ നല്‍കാം. ജിമ്മുകള്‍, തിയറ്ററുകള്‍, പാര്‍ക്കുകള്‍ എന്നിവ അടച്ചിടും.

ട്യൂഷന്‍ സെന്ററുകള്‍ക്ക് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മാത്രം പ്രവര്‍ത്തിക്കാം. സിനിമാ ചിത്രീകരണങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കണം. കല്യാണങ്ങള്‍ക്ക് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമേ അനുമതിയുള്ളു. അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവര്‍ക്കെതിരേ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുക്കാനും യോഗത്തില്‍ തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.