അന്താരാഷ്ട്ര യാത്രാക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തി ദുബായ്

അന്താരാഷ്ട്ര യാത്രാക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തി ദുബായ്

ദുബായ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം ഇത്തവണയും ഒന്നാം സ്ഥാനത്തെത്തിയതായി എയർപോർട്ട് കൗണ്‍സില്‍ അറിയിച്ചു. വിമാനത്താവളത്തിലൂടെ 2020 യാത്രചെയ്തത് 2.58 കോടി യാത്രാക്കാരാണ്. കോവിഡ് സാഹചര്യത്തില്‍ ലോകത്തെ മറ്റ് വിമാനത്താവളങ്ങള്‍ പ്രവർത്തനം തുടങ്ങാതിരുന്ന സമയത്തും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചിരുന്നു. 2020 ല്‍ 2.08 കോടി യാത്രാക്കാർ യാത്രചെയ്ത ആസ്റ്റർ ഡാം വിമാനത്താവളം രണ്ടാം സ്ഥാനത്തെത്തി. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ലണ്ടന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ലോക് ഡൗണും യാത്രാവിലക്കുമുളളകോവിഡ് സാഹചര്യത്തില്‍ ലോകമെങ്ങുമുളള വിമാനത്താവളങ്ങളിലൂടെയുളള യാത്രാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.