വെല്ലിംഗ്ടണ്‍: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ ഇന്ത്യയ്ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡും. ഒരു ദശലക്ഷം ന്യൂസിലന്‍ഡ് ഡോളറിന്റെ (ഏകദേശം 5,39,26,206.79 രൂപ) സഹായം ഇന്ത്യയ്ക്ക് നല്‍കുമെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നാനയ മഹുത്ത അറിയിച്ചു. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഫെഡറേഷന്‍ വഴി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കു തുക കൈമാറും.
ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മറ്റ് അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും റെഡ്‌ക്രോസ് മുഖേന ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇനിയും ഏതെങ്കിലും രീതിയില്‍ പിന്തുണ ആവശ്യമാണെങ്കില്‍ അതു നല്‍കുമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ്, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.