വാഷിങ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യ വിടണമെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശവുമായി യു.എസ്. ട്രാവല്‍ -സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ് നിര്‍ദേശം പങ്കുവെച്ചത്. ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്നും യു.എസ് പൗരന്‍മാര്‍ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍നിന്ന് യു.എസിലേക്ക് 14 വിമാന സര്‍വിസുകളുണ്ടെന്നും കൂടാതെ യൂറോപ്പ് വഴി വിമാനങ്ങളുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ പ്രതിദിനം മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ഓസ്‌ട്രേലിയ, ജര്‍മനി, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.