'അയ്യോ അത് ഞാന്‍ മറന്നു പോയി' എന്ന് ഇടയ്‌ക്കെങ്കിലും പറയാറില്ലേ നമ്മളില്‍ പലരും. പ്രത്യേകിച്ച് മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍. എന്നാല്‍ എത്ര വര്‍ഷം മുമ്പ് നടന്ന സംഭവത്തേയും കൃത്യതയോടെ ഓര്‍ത്തെടുത്ത് പറയുന്ന ഒരു മനുഷ്യനുണ്ട്. ഒര്‍ലാന്‍ഡോ എല്‍ സെറല്‍. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും അസാമാന്യമാണ്.
പത്ത് വര്‍ഷം മുമ്പ് ഇതേ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അല്ലെങ്കില്‍ അന്ന് ആരെയൊക്കെയാണ് കണ്ടുമുട്ടയത് എന്നു ചോദിച്ചാല്‍ കൃത്യമായി ഉത്തരം നല്‍കും ഒര്‍ലാന്‍ഡോ എല്‍ സെറല്‍. കലണ്ടര്‍ ബ്രെയിന്‍, കലണ്ടര്‍ മനുഷ്യന്‍ എന്നൊക്കെയാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും.
1969-നായിരുന്നു ഒര്‍ലാന്‍ഡോ എല്‍ സെറല്‍-ന്റെ ജനനം. ബാല്യ കാലത്തില്‍ സാധാരണ കുട്ടികളേപ്പോലെ തന്നെയായിരുന്നു ഒര്‍ലാന്‍ഡോയും. ബേസ്‌ബോള്‍ പോലെയുള്ള കായിക വിനോദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഒര്‍ലാന്‍ഡോ എല്‍ സെറല്‍ മിക്കപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ബേസ് ബോള്‍ കളിക്കറുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചതും ഇത്തരത്തിലുള്ള ഒരു ബേസ് ബോള്‍ ഗെയിമാണ്.
കൃത്യമായി പറഞ്ഞാല്‍ 1979-ല്‍. പതിവുപോലെ കൂട്ടുകാര്‍ക്കൊപ്പം ബേസ്‌ബോള്‍ ഗെയിമില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഒര്‍ലാന്‍ഡോ എല്‍ സെറല്‍. എന്നാല്‍ കളിക്കിടെ അപ്രതീക്ഷിതമായി ബേസ്‌ബോള്‍ ഒര്‍ലാന്‍ഡോയുടെ തലയുടെ ഇടത്തു ഭാഗത്ത് കൊണ്ടു. ശക്തമായ ആ ഇടിയില്‍ പത്തു വയസ്സുകാരനായ ബാലന്‍ നിലത്തു വീഴുകയും ചെയ്തു. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഒര്‍ലാന്‍ഡോ വീണ്ടും ബേസ്‌ബോള്‍ കളിയില്‍ മുഴുകി.
കളിക്കിടയില്‍ സംഭവിച്ച ചെറിയ അപകടം വീട്ടുകാര്‍ അറിഞ്ഞാല്‍ വഴക്ക് പറയുമോ എന്ന് ഭയന്ന് ഒര്‍ലാന്‍ഡോ അന്ന് ഇക്കാര്യം ആരേയും അറിയിച്ചതുമില്ല. എന്നാല്‍ ചെറിയ ഒരു തലവേദന അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തലവേദന പതിയെ മാറി. പിന്നീട് നടന്നതൊക്കെയും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. കണക്കുകള്‍ ഒക്കെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഒര്‍ലാന്‍ഡോ എല്‍ സെറലിന് സാധിച്ചു. മാത്രമല്ല. അപകടം നടന്നതിനു ശേഷമുള്ള ഓരോ ദിവസത്തേയും എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് നല്ല ഓര്‍മ്മയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.