ഷാർജ: ആഘോഷങ്ങളില്‍ എങ്ങനെ പുതുമ കൊണ്ടുവരാം എന്നാണ് പലരും ആലോചിക്കുന്നത്. വ്യത്യസ്തമായ പല വീഡിയോകളും ഈ കോവിഡ് കാലത്ത് നമ്മള്‍ കാണുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ വളരെ കൗതുകകരവും, ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ കൗതുകമായി മാറിയിരിക്കുന്നത്.
ഷാര്‍ജയിലുള്ള ഈ കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ചക്കയില്ലാതെ എന്താഘോഷം അല്ലേ ? എന്തൊക്കെ ആയാലും മലയാളികള്‍ എവിടെ ആയിരുന്നാലും സ്വന്തം നാടും അവിടുത്തെ രീതികളും ഒപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് ഇവിടെയും സംഭവിച്ചു. വിവാഹവാര്‍ഷികാഘോഷം നല്ല ഒന്നാന്തരം വരിക്ക ചക്ക മുറിച്ചങ്ങ് ആഘോഷിച്ചു. പക്ഷെ ചക്ക മുറിച്ച് ആഘോഷിച്ചതിന് പിന്നില്‍ കൗതുകവും മലയാളിത്തവും മാത്രമല്ല എന്നാണ് താരങ്ങളായ ബാബു സെബാസ്റ്റ്യനും ജാക്യുലിന്‍ ബാബുവും പറയുന്നത്. പ്രമേഹവും മറ്റ് ജീവിത ശൈലി രോഗങ്ങളും ഏത് പ്രായക്കാരെയും പിടിമുറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ആഘോഷങ്ങളില്‍ പോലും പ്രകൃതിയെ കൂടെ കൂട്ടാം എന്ന വലിയ സന്ദേശം കൂടി പകര്‍ന്നു നല്‍കുന്നു ഇവര്‍.
ഷാര്‍ജയിലെ ഒരു ഫാർമസ്യുട്ടിക്കൽ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ബാബു സെബാസ്റ്റ്യൻ. ഭാര്യ ജാക്യുലിന്‍ നഴ്‌സും. ഇവരുടെ മക്കളായ മെൽവിൻ, മേഘ, അലന്‍ എന്നിവര്‍ അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ ചക്ക മുറിച്ച വീഡിയോ പോസ്റ്റു ചെയ്യുകയും ചെയ്തു. ഈ കോവിഡ് കാലത്തും പതറാതെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ കൂടെ ചേര്‍ക്കാനും, കൗതുകത്തോടെ കൊണ്ടാടുവാനും പലരും മറന്നു പോകുന്നു. പലപ്പോഴും ജീവിതത്തിലെ നല്ല നിമിഷങ്ങളെ നമ്മള്‍ കണ്ടില്ലായെന്ന് നടിക്കും. ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നിമിഷങ്ങളെ ഓര്‍ത്ത് പിന്നീട് ദുഃഖിക്കാറുമുണ്ട്. പ്രതിസന്ധികള്‍ ഇല്ലാത്ത ജീവിതമില്ല. പ്രതിസന്ധികളില്‍ തളരാതെ, ജീവിതത്തിലെ നല്ല നിമിഷങ്ങളെ ഒപ്പം ചേര്‍ത്ത്, ചക്ക എങ്കില്‍ ചക്ക പണത്തിന്റെ കനമല്ല, മനസ്സിന്റെ സന്തോഷമാണ് പ്രധാനം എന്ന വലിയ സന്ദേശവും ഈ ദമ്പതികള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്നു...!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.