മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം

മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് നഷട്ത്തില്‍ അവസാന പന്തിലാണ് ജയം കണ്ടെത്തിയത്

34 പന്തില്‍ എട്ട് സിക്സറുകളും ആറ് ഫോറുകളും നേടി 87 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡാണ്അവിശ്വസിനീയമാ ഇന്നിങ്സിലൂടെ മുബൈയെ ജയിപ്പിച്ചത്. പത്താം ഓവറില്‍ 81ന് മൂന്ന് നിലയില്‍ സമ്മര്‍ദത്തിലായിരുന്ന മുംബൈക്ക് വിജയത്തിന്റെ പ്രതീക്ഷ നല്‍കിയത് പൊള്ളാര്‍ഡും കൃണാല്‍ പാണ്ഡ്യയും ചേര്‍ന്നണ്.

ടോസ് നേടിയ രോഹിത് ശര്‍മ്മ ആദ്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് നിരയെ ഉപയോഗിച്ച്‌ ചെന്നൈയെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ തന്നെയായിരുന്നു രോഹിത്തിന്റെ പദ്ധതി. എന്നാല്‍ അത് ഫലച്ചില്ല.
രാഹുല്‍ ചഹറും പൊള്ളാര്‍ഡും ഒഴികെ എല്ലാ ബോളര്‍മാരെയും ചെന്നൈയുടെ ബാറ്റിങ് നിര തല്ലി തകര്‍ക്കുകയായിരുന്നു. മൂന്ന് താരങ്ങളായിരുന്നു ചെന്നൈയ്ക്കായി അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. 27 പന്തില്‍ ഏഴ് സിക്റുകളും നാല് ബൗണ്ടറികളുമായി 72 റണ്‍സ് നേടിയ അമ്ബട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിങിനിറങിയ മുംബൈ ആദ്യ തന്നെ അടിത്തറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. രോഹിതും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് മികച്ച ഇന്നിങ്സായിരുന്നു തുടങ്ങി വെച്ചത്. എന്നാല്‍ പത്തമത്തെ ഓവറില്‍ മൂന്ന് വിക്കറ്റിന് 81 എന്ന് നിലയില്‍ സമ്മര്‍ദത്തിലായ മുംബൈ ഇന്ത്യന്‍സിനെ തിരികെ കൊണ്ടുവന്നത് ആ സീസണില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ട മുംബൈയുടെ മധ്യനിരയായിരുന്നു.

സാധാരണയായി ഹാര്‍ദിക് പാണ്ഡ്യയെനാലമനായി ഇറക്കുന്ന രോഹിത പകരം സഹോദരന്‍ പാണ്ഡ്യയെയും പൊള്ളാര്‍ഡിനെയും ഇറക്കിയാണ് പുതിയ തന്ത്രം മെനിഞ്ഞ് തുടങ്ങിയിരിക്കുന്നത്. രാജസ്ഥാനെതിരെ അത് പരീക്ഷിച്ചപ്പോള്‍ ഫലം കാണാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ഈ മാറ്റമായിരുന്നു രോഹിത് പരീക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.