കേരളത്തോടൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലെ ഫലവും ഇന്നറിയാം

കേരളത്തോടൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലെ ഫലവും ഇന്നറിയാം

ന്യഡല്‍ഹി: കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ അടക്കം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ഇന്ന്. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. അസമിലും പുതുച്ചേരിയിലും ബിജെപി അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നു.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക വിധിയാകും. റിപബ്ലിക് ടിവി-സിഎന്‍എക്‌സ് ഒഴികെയുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. 152 സീറ്റ് മുതല്‍ 176 സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളെങ്കിലും നേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.