പഞ്ചാബ് കിങ്സിനെതിരേ ഏഴ് വിക്കറ്റ് വിജയവുമായി ഡല്‍ഹി ഒന്നാമത്

പഞ്ചാബ് കിങ്സിനെതിരേ ഏഴ് വിക്കറ്റ് വിജയവുമായി ഡല്‍ഹി ഒന്നാമത്

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ഏഴു വിക്കറ്റ് വിജയം. വിജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എട്ടു മത്സരങ്ങളിൽ 12 പോയിന്റാണ് ഡൽഹിക്കുള്ളത്. 14 പന്ത് ശേഷിക്കെയാണ് ഡൽഹിയുടെ വിജയം. 47 പന്തിൽ 69 റൺസെടുത്ത ശിഖർ ധവാന്റെ ഇന്നിങ്സ് ഡൽഹിയുടെ വിജയം അനായാസമാക്കി.

167 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപ്പണിങ് വിക്കറ്റിൽ ധവാനും പൃഥ്വി ഷായും ചേർന്ന് 63 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 39 റൺസെടുത്ത പൃഥ്വി ഷായെ ഹർപ്രീത് ബ്രാർ പുറത്താക്കി. സ്റ്റീവൻ സ്മിത്ത് 22 പന്തിൽ 24 റൺസുമായി ക്രീസ് വിട്ടപ്പോൾ ഋഷഭ് പന്തിന്റെ സമ്പാദ്യം 11 പന്തിൽ 14 റൺസായിരുന്നു. നാല് പന്തിൽ 16 റൺസുമായി ഷിമ്രോൺ ഹെറ്റ്മെയർ പുറത്താകാതെ നിന്നു. റിലേ മെരെടിത് 3.4 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ ആറു വിക്കറ്റിന് 166 റൺസ് നേടി.58 പന്തിൽ എട്ടു ഫോറും നാല് സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്ന മായങ്ക് പഞ്ചാബിനെ മുന്നിൽ നിന്ന് നയിച്ചു. പഞ്ചാബിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം മായങ്കിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

എന്നാൽ മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികവിലേക്കുയരാനായില്ല. പ്രഭ്സിമ്രാൻ സിങ്ങ് 12 റൺസിനും ക്രിസ് ഗെയ്ൽ 13 റൺസിനും പുറത്തായി. ഡെവിഡ് മലൻ 26 റൺസെടുത്തപ്പോൾ ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ എന്നിവർ രണ്ടക്കം കണ്ടില്ല. നാല് ഓവറിൽ 36 റൺസ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.
നാല് ഓവറിൽ 36 റൺസ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.