ബിജെപിയ്ക്ക് കനത്ത തിരിച്ചടി; നല്ല ഭരണം നടത്തിയ മുഖ്യമന്ത്രിമാര്‍ വീണ്ടും അധികാരത്തില്‍

ബിജെപിയ്ക്ക് കനത്ത തിരിച്ചടി; നല്ല ഭരണം നടത്തിയ മുഖ്യമന്ത്രിമാര്‍ വീണ്ടും അധികാരത്തില്‍

ന്യുഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഒരിടത്ത് പോലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ബിജെപിക്കായില്ല. വിജയിച്ച സംസ്ഥാനങ്ങള്‍ എടുത്താല്‍ മനസ്സിലാകുന്നത് നല്ല ഭരണം നടത്തിയ മുഖ്യമന്ത്രിമാരെ ജനം വീണ്ടും അധികാരത്തിലെത്തിച്ചു എന്നതാണ്. കേരളത്തിലും ബംഗാളിലും അതുതന്നെയാണ് സംഭവിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി അധികാരം നിലനിറുത്തിയെങ്കിലും അവിടെ മുഖ്യമന്ത്രിയെക്കാള്‍ വലിയ രാഷ്ട്രീയം പറയുകയും രാഷ്ട്രീയം കളിപ്പിക്കുകയും ചെയ്യുന്നത് ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ചിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഹിമന്ദ ബിശ്വ ശര്‍മയാണ്. കേരളത്തിലും ബംഗാളിലും സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ നയിച്ചതും വിജയത്തിലെത്തിച്ചതും മുഖ്യമന്ത്രിമാര്‍ തന്നെയായിരുന്നു.

ബംഗാള്‍ പ്രചരണ വേളയില്‍ പകര്‍ച്ചവ്യാധിയേക്കാള്‍ വോട്ടെടുപ്പിലാണ് മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി ആരോപിച്ചു. അസമില്‍ പാര്‍ട്ടി അധികാരം പിടിച്ചെങ്കിലും മറ്റിടങ്ങളില്‍ ഏറ്റ കനത്ത പരാജയം ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തി തന്നെയാണ് തുറന്ന് കാട്ടുന്നത്. നന്ദിഗ്രാമിലെ തോല്‍വി നിറം കെടുത്തിയെങ്കിലും ബംഗാളില്‍ മമത തന്നെയാണ് നേതാവ്. കേരളത്തില്‍ ക്യാപ്റ്റന്‍ രണ്ട് കാര്യങ്ങളാണ് തുടക്കത്തിലേ പ്രഖ്യാപിച്ചത്. ഇടത് മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കും. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും. ആ രണ്ട് പ്രഖ്യാപനങ്ങളും പിണറായി വിജയന്‍ നടപ്പിലാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.