കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റിവച്ച്‌ സര്‍ക്കാര്‍. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. നേരത്തെ ഏപ്രില്‍ 18-നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

'കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-' പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പരീക്ഷയ്ക്ക് ഒരു മാസത്തിന് മുന്‍പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.