ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി വംഗനാടിന്റെ റാണി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തൃണമൂല്‍ മുതിര്‍ന്ന നേതാവ് പാര്‍ഥ ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് മമത തോറ്റെങ്കിലും അത് അംഗീകരിക്കാന്‍ തൃണമൂല്‍ തയാറായിട്ടില്ല.

1783 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി ജയിച്ചെന്നാണ് റിപ്പോര്‍ട്ട്. അവസാന റൗണ്ട് വോട്ടെണ്ണിയില്ലെന്നാണ് തൃണമൂലിന്റെ പരാതി. ജനവിധി അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മിഷനെതിരെ കോടതിയില്‍ പോകുമെന്നും മമത അറിയിച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് തൃണമൂല്‍ അധികാരത്തിലെത്തുന്നത്.

മമതയെ തറ പറ്റിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളുടെ വന്‍നിര തന്നെയാണ് ബംഗാളില്‍ തമ്പടിച്ച് പ്രചാരണം നടത്തിയത്. എങ്കിലും ഫലം പുറത്തു വന്നപ്പോള്‍ ബംഗാള്‍ ജനത അവരുടെ പ്രീയപ്പെട്ട ദീദിക്കു വേണ്ടി നിലകൊള്ളുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.