വത്തിക്കാന്‍ സിറ്റി: കുറ്റാരോപിതരായ കര്‍ദിനാള്‍മാരെയും മെത്രാന്മാരെയും വിസ്തരിക്കുന്നതു സംബന്ധിച്ച വത്തിക്കാനിലെ കോടതി നടപടിക്രമങ്ങള്‍ക്കു മാറ്റം വരുത്തി ഫ്രാന്‍സിസ് പാപ്പാ പുതിയ പ്രബോധനം പുറപ്പെടുവിച്ചു.'മോത്തു പ്രോപ്രിയൊ' അല്ലെങ്കില്‍ ''സ്വയാധികാരപ്രബോധനം' എന്നതാണ് പാപ്പയുടെ പുതിയ പ്രബോധനം.
ഒരു കര്‍ദിനാളിന്റെ അധ്യക്ഷതയിലുള്ള വത്തിക്കാന്റെ പരമോന്നത കോടതിയായിരുന്നു കുറ്റാരോപിതരായ കര്‍ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് (Corte di Cassazone- Court of Cassation). എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരിക്കും വിസ്താരം നടത്തുക. പാപ്പായുടെ മുന്‍കൂര്‍ അനുമതിയോടു കൂടി മാത്രമേ ഈ പുതിയ നിയമം നടപ്പാക്കാനാകു.
സഭാംഗങ്ങള്‍ എല്ലാവരുടെയും സമത്വവും തുല്യ പദവിയും കോടതി നടപടികളില്‍ ഉറപ്പാക്കണം. സഭയെ കെട്ടിപ്പടുക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതിനോട് ചേര്‍ന്നുപോകാത്ത പ്രത്യേകാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ആവില്ല. അതിനാലാണ് നീതിന്യായവ്യവസ്ഥയിലെ 24-ാം വകുപ്പ് മോത്തു പ്രോപ്രിയൊ വഴി റദ്ദു ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
2020 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന കോടതി നടപടിക്രമമാണ് മാര്‍പ്പാപ്പാ ഭേദഗതി ചെയ്തിരിക്കുന്നത്. സഭാംഗങ്ങളെല്ലാവരുടെയും സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ നിയമ ഭേദഗതിക്കു പിന്നില്‍.
മൂന്നു കര്‍ദിനാള്‍മാരും രണ്ടോ അതിലധികമോ ന്യായാധിപന്മാരും അടങ്ങിയ വത്തിക്കാന്റെ സുപ്രീം കോടതിയിലായിരുന്നു ഇതുവരെ വിചാരണ നടപടികള്‍ നടന്നിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.