തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു. ഒക്‌ടോബര്‍ 14ന് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് പരിശീലന വീഡിയോ നിശ്ചിത ഇടവേളകളില്‍ സംപ്രേഷണം ചെയ്യുക. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കും. ഒക്‌ടോബര്‍ 15ന് ലോക കൈ കഴുകല്‍ ദിനത്തില്‍ കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ വീടുകളില്‍ ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്.
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നീ കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍ അവബോധം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ആരോഗ്യ ശാസ്ത്രീയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കും. അധ്യാപകര്‍ക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശദീകരിക്കും.
വീടുകളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ നിര്‍മ്മാണം, വീഡിയോ ചിത്രീകരണം, മറ്റു ബോധവല്‍ക്കരണ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തണം. ഇത് അതാത് സ്‌കൂള്‍ ക്ലാസ് ടീച്ചര്‍മാര്‍ വിലയിരുത്തുകയും ആവശ്യമായ പ്രോത്സാഹനം നല്‍കുകുകയും ചെയ്യും. ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തിലേക്ക് ഒക്‌ടോബര്‍ 30നകം അയച്ചു നല്‍കേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സമാഹരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇവ വിലയിരുത്തി മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.