എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ്  45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

രാമപുരം: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് മരിച്ചു. ജന്മം നല്‍കി 45-ാം ദിവസമാണ് അന്ത്യം. രാമപുരം ഏഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രയില്‍ നീരീക്ഷണത്തിലായിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടില്‍ കുഞ്ഞിനെ തിരികെ കൊണ്ടു വന്നിരുന്നു.
എന്നാൽ ഒന്നര വര്‍ഷം മുന്‍പാണ് സുധര്‍മയുടെയും റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രന്റെയും മകന്‍ സുജിത് മരണമടഞ്ഞത്.മുപ്പത്തിയഞ്ച് വയസുകാരനായ സുജിത് സൗദിയില്‍വച്ചായിരുന്നു മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.