മാതാവിന്റെ വണക്കമാസം അഞ്ചാം ദിവസം

മാതാവിന്റെ വണക്കമാസം അഞ്ചാം ദിവസം

ലൂക്കാ 1:48 നിന്റെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുക ആയിരുന്നു.

നമുക്കറിയാം ജെറുസലേം ദേവാലയത്തിൽ വച്ച് കാണാതായ തന്റെ മകനെ കണ്ടു കിട്ടിയപ്പോൾ, അമ്മ യേശുവിനോടു പറയുന്ന വാക്കുകളാണിത്. ദൈവം തന്നെയായ തന്റെ മകനെ അൽപ നേരത്തേക്കെങ്കിലും നഷ്ടപ്പെട്ടപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച വേദന ലൂക്കാ സുവിശേഷകൻ ഇവിടെ വരച്ചു കാട്ടുന്നു.

ഈ വചനഭാഗം ചില ആത്മീയ ചിന്തകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഭാഗികമായോ, മുഴുവനായോ ദൈവ സാന്നിധ്യം നഷ്ടപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാകാറില്ലേ? അപ്രകാരം സംഭവിക്കുന്നു എങ്കിൽ ദൈവത്തിങ്കലേക്ക് തിരികെ എത്തുന്നത് വരെ, ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടാലുള്ളതുപോലെയുള്ള വേദനയും ഉത്കണ്ഠയും നമ്മിലും ഉണ്ടാകണം എന്ന് ഈ വചനഭാഗം നമ്മെ ഓർമിപ്പിക്കുന്നു.

ആകയാൽ നിന്റെ ദൈവത്തിന്റെ സഹായത്തോടെ തിരിച്ചു വരിക (ഹോസിയ 12:6). നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക, അനുതപിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക.(വെളിപാട് 2:5).

ഈ അഞ്ചാം ദിവസം ദൈവ സ്നേഹത്തിൽ നിന്ന് വാക്കാലോ, ചിന്തയാലോ, പ്രവൃത്തിയാലോ അകന്നു പോയവരെ തിരികെ കൊണ്ടുവരേണമേ എന്ന് പരിശുദ്ധ അമ്മ വഴി കാരുണ്യവാനായ ദൈവത്തോട് നമുക്ക് യാചിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26