ദുബായ്: വാരാന്ത്യ അവധി ദിനങ്ങള്‍ വെള്ളി ശനിയില്‍ നിന്ന് ശനി ഞായറാക്കാന്‍ യുഎഇ തീരുമാനിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വാർത്തകളില്‍ വാസ്തവമില്ലെന്ന് അധികൃതർ. തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു വാർത്തയും ഔദ്യോഗിക വാർത്താ ഏജന്‍സി നല്‍കിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 2006 ലാണ് യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ വെളളി -ശനിയെന്നുളള രീതിയിലേക്ക് മാറ്റിയത്. നേരത്തെ ഇത് വ്യാഴം വെളളി ആയിരുന്നു.
വിവിധ രാജ്യങ്ങളിലെ ജോലി ദിനങ്ങളുമായി ചേർന്ന് പോകുന്നതിനായിരുന്നു അന്ന് അത്തരത്തില്‍ തീരുമാനമെടുത്തത്. നിലവില്‍ അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം തന്നെ അസത്യമായുളള കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഒരുമില്ല്യണ്‍ ദിർഹം വരെയാണ് പിഴയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.