ലൂക്കാ 1:49) ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.
ഒരു മനുഷ്യന് സ്വപ്നം കാണാൻ സാധിക്കാത്ത അത്ര കൃപകൾ ദൈവം മറിയത്തിനു നൽകി. ദൈവമാതാവ് എന്ന സ്ഥാനം, തലമുറകൾ ഭാഗ്യവതി എന്ന് വാഴ്ത്തുവാൻ തക്ക പദവി, ഇത്രയൊക്കെ ലഭിച്ചിട്ടും അമ്മയുടെ എളിമയ്ക്കോ, വിനയത്തിനോ ഒരു കുറവും വന്നില്ല എന്നത് അവിടുത്തെ സ്തോത്ര ഗീതത്തിൽ (ലൂക്കാ 1 46:54) നിന്ന് വ്യക്തമാണ്. തന്നെതന്നെ ദാസി എന്ന് വിളിച്ചു കൊണ്ട് അവിടുന്ന് ദൈവ സന്നിധിയിൽ എളിമപ്പെടുന്നു (ലൂക്കാ 1:48).
ദൈവത്തിൽ നിന്നും ആത്മീയമോ ലൗകീകമോ ആയ അനുഗ്രഹങ്ങളും, കൃപകളും ഒക്കെ ലഭിക്കുമ്പോൾ, അത് വലുതോ ചെറുതോ ആകട്ടെ, ഒരു വ്യക്തി അനുവർത്തിക്കേണ്ട മനോഭാവം എപ്രകാരം ആയിരിക്കണം എന്നതിന് പരിശുദ്ധ അമ്മയെ നമുക്ക് മാതൃകയാകാം. നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാകുക. അപ്പോൾ കർത്താവിന്റെ കൃപയ്ക്ക് നീ പാത്രമാകും (പ്രഭാഷകൻ 3 :18 -19).
എളിമയും വിനയവും ഉള്ളവരുടെ പ്രാർത്ഥന ദൈവത്തിനു നിരസിക്കാൻ കഴിയുകയില്ല എന്ന് താഴെ പറയുന്ന വചനങ്ങൾ വ്യക്തമാക്കുന്നു. വിനീതന്റെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു കയറുന്നു (പ്രഭാ 35:17). ദാനിയേലെ ഭയപ്പെടേണ്ട, ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുൻപിൽ നിന്നെതന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിന്റെ പ്രാർത്ഥന കേൾക്കപെട്ടിരിക്കുന്നു (ദാനിയേൽ 10:12).
ഈ ആറാം ദിവസം, മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠർ എന്ന് എണ്ണാൻ കഴിയുന്ന എളിമ എന്ന പുണ്യവും, നമുക്ക് ലഭിച്ച എല്ലാ നന്മകളുടെയും സർവ്വ മഹത്വവും ദൈവത്തിനു നൽകുന്ന, വിനയം എന്ന സത്ഗുണവും നമ്മിൽ നിറയുവാൻ പരിശുദ്ധ അമ്മ വഴി ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.