ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം; സാധ്യമായ എല്ലാ സഹായവും അമേരിക്ക എത്തിക്കും: കമല ഹാരിസ്

ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം; സാധ്യമായ എല്ലാ സഹായവും അമേരിക്ക എത്തിക്കും:  കമല ഹാരിസ്

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു. ഉറ്റവർ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ നിൽക്കും. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. 

ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കും. ഓക്സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്കുകളും കൂടുതലായി എത്തിക്കും.  ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വാക്സീൻ അതിവേഗം ലഭിക്കാന്‍ കോവിഡ് വാക്സീനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുമെന്നും കമല ഹാരിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.